search catalogue
catalogue

Documentation of Vishavan (Malankudi/Malayan) Language

 

Language Vishavan
Depositor Midhun K S, Ritu Santh
Affiliation Sree Krishna College Guruvayur (University of Calicut)
Location India
Collection ID 0859
Grant ID SG1159
Funding Body Endangered Languages Documentation Programme
Collection Status Forthcoming
Landing Page Handle http://hdl.handle.net/2196/0cdcb2d6-279c-4a2b-97d7-aa4b5bdb1946

 

Summary of the collection

English: Nestled in the forest hills of the Western Ghats, the Vishavan (Malankudi/Malayan) community is a small tribal group whose unique language is now critically endangered. This collection represents the first comprehensive documentation of their linguistic and cultural heritage. It includes a descriptive grammar, a multilingual dictionary, and an extensive digital archive of audio-visual recordings capturing everyday life and oral traditions.

സംഗ്രഹം

Malayalam (മലയാളം): പശ്ചിമഘട്ട മലനിരകളിൽ താമസിക്കുന്ന വിഷവൻ (മലങ്കുടി/മലയൻ) ഗോത്രത്തിന്റെ വംശനാശഭീഷണി നേരിടുന്ന ഭാഷയെയും സംസ്കാരത്തെയും കുറിച്ചുള്ള ആദ്യത്തെ സമഗ്രമായ ശേഖരമാണിത്. ഇതിൽ വ്യാകരണം, നിഘണ്ടു, ഗോത്ര ചരിത്രങ്ങൾ, ആചാരങ്ങൾ എന്നിവയുടെ വീഡിയോ-ഓഡിയോ രേഖകൾ ഉൾപ്പെടുത്തിയിരിക്കുന്നു.

 

Group represented

English: The Vishavan (also known as Malankudi or Malayan) are a small tribal community living in the forest hills of the Western Ghats in Kerala, India. Historically, they were forest dwellers and nomadic agriculturists who faced significant displacement following the construction of the Idamalayar Dam. Today, approximately 740 people live in four main settlements across the Thrissur and Ernakulam districts.

ഗോത്രവിഭാഗം

Malayalam (മലയാളം): കേരളത്തിലെ തൃശൂർ, എറണാകുളം ജില്ലകളിലെ പശ്ചിമഘട്ട വനമേഖലയിൽ താമസിക്കുന്ന ഗോത്രവിഭാഗമാണ് വിഷവൻ (മലങ്കുടി/മലയൻ). ചരിത്രപരമായി ഇടമലയാർ ഡാം നിർമ്മാണത്തെത്തുടർന്ന് കുടിയൊഴിപ്പിക്കപ്പെട്ട ഇവർ നിലവിൽ നാല് പ്രധാന വനമേഖലകളിലായി ഏകദേശം 740 പേർ താമസിക്കുന്നു.

 

Language information

English: Vishavan is a critically endangered South-Central Dravidian language. While it remains the first language for many adults, it is not consistently passed on to children, who increasingly adopt Malayalam. The language is unique for its systematic vowel and consonant shifts and its preservation of archaic Dravidian forms not found in mainstream regional languages.

ഭാഷ

Malayalam (മലയാളം): ദക്ഷിണ-മധ്യ ദ്രാവിഡ ഭാഷാ കുടുംബത്തിൽപ്പെട്ടതും വംശനാശഭീഷണി നേരിടുന്നതുമായ ഒന്നാണ് വിഷവൻ ഭാഷ. മുതിർന്നവർക്കിടയിൽ ഇത് സംസാരഭാഷയായി നിലനിൽക്കുന്നുണ്ടെങ്കിലും പുതിയ തലമുറ മലയാളത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. മറ്റ് ദ്രാവിഡ ഭാഷകളിൽ കാണാത്ത സവിശേഷമായ സ്വരമാറ്റങ്ങളും പ്രാചീനദ്രാവിഡ രൂപങ്ങളും ഈ ഭാഷയുടെ പ്രത്യേകതയാണ്

 

Collection contents

English: In its planned version, the corpus will contain 24 hours of high-quality video recordings documenting the Vishavan (Malankudi) language. This include 20 hours of naturalistic data capturing interactive language use and 4 hours of elicited linguistic data. Additionally, the deposit features 12 hours of audio recordings made using BOLD. Of the documented data, 8 hours will have time-aligned IPA transcriptions with corresponding translations into both Malayalam and English. Furthermore, 6 hours of the material will be fully glossed using FLEx, supported by a lexical database containing 1,000 entries and a comprehensive Vishavan-English-Malayalam lexicon.
The sessions which can be treated as an introduction to the corpus are:
Metadocumentation: A comprehensive guide in English and Malayalam outlining the project methodology and corpus content;
Bilingual Metadata: Structured information about the collection created using lameta to ensure discoverability;
Vishravan Lexicon: A multilingual dictionary exported from FLEx covering core vocabulary and cultural terms;
Community Consent: Documentation detailing the ethical permissions and informed consent obtained from the speakers.
The naturalistic language use documented in the deposit includes, among others:
Oral traditions: traditional narratives, folk tales, and oral histories;
Cultural performances: traditional songs and ritual practices;
Daily life: everyday conversations and natural interactive settings;
Socio-cultural events: community gatherings and ritual performances.

ഉള്ളടക്കം

Malayalam (മലയാളം): ഈ ഡോക്യുമെൻറേഷനിൽ വിഷവൻ (മലങ്കുടി/മലയൻ) ഭാഷയിലുള്ള 24 മണിക്കൂർ ദൈർഘ്യമുള്ള വീഡിയോ റെക്കോർഡിംഗുകൾ അടങ്ങിയിരിക്കുന്നു. ഇതിൽ 20 മണിക്കൂർ സ്വാഭാവിക സംഭാഷണങ്ങളും 4 മണിക്കൂർ ഭാഷാവിശകലനത്തിനായി ശേഖരിച്ച വിവരങ്ങളുമാണ്. കൂടാതെ, 12 മണിക്കൂർ ഓഡിയോ റെക്കോർഡിംഗുകളും ഇതിലുണ്ട്. റെക്കോർഡ് ചെയ്ത വിവരങ്ങളിൽ 8 മണിക്കൂർ ദൈർഘ്യമുള്ളവയ്ക്ക് IPA ലിഖിതരൂപങ്ങളും മലയാളം, ഇംഗ്ലീഷ് വിവർത്തനങ്ങളും ലഭ്യമാണ്. 1,000 വാക്കുകളുള്ള നിഘണ്ടുവിന്റെയും 6 മണിക്കൂർ ദൈർഘ്യമുള്ള വ്യാകരണ വിശകലനങ്ങളുടെയും (Glossing) പിന്തുണയും ഈ ശേഖരത്തിനുണ്ട്. ഈ ഡോക്യുമെൻറേഷന്റെ പ്രധാന ഭാഗങ്ങൾ ഇവയാണ്:
മെറ്റാഡോക്യുമെന്റേഷൻ: പ്രോജക്റ്റ് രീതിശാസ്ത്രത്തെയും കോർപ്പസ്ഉ ള്ളടക്കത്തെയുംക്കുറിച്ചുള്ള ഇംഗ്ലീഷിലും മലയാളത്തിലുമുള്ള സമഗ്രമായ ഒരു മാർഗ്ഗനിർദ്ദേശങ്ങൾ.
മെറ്റാഡേറ്റ: ശേഖരത്തെക്കുറിച്ച് മലയാളത്തിലും ഇംഗ്ലീഷിലും തയ്യാറാക്കിയ വിവരങ്ങൾ;
വിഷവൻ നിഘണ്ടു: ഗോത്രഭാഷയിലെ പ്രധാന വാക്കുകളും സാംസ്കാരിക പദങ്ങളും ഉൾക്കൊള്ളുന്ന ഇംഗ്ലീഷ്-മലയാളം നിഘണ്ടു;
സമ്മതപത്രങ്ങൾ: ഭാഷാസമൂഹത്തിൽ നിന്ന് ഔദ്യോഗികമായി സ്വീകരിച്ച സമ്മതപത്രങ്ങളുടെ വിവരങ്ങൾ.

ഈ ശേഖരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്വാഭാവിക ഭാഷാപ്രയോഗങ്ങളിൽ പ്രധാനമായും താഴെ പറയുന്നവ ഉൾപ്പെടുന്നു:
വാമൊഴിപാരമ്പര്യം: നാടോടിക്കഥകൾ, ഐതിഹ്യങ്ങൾ, വാമൊഴി ചരിത്രങ്ങൾ;
കലകൾ: ഗോത്രപാട്ടുകൾ, അനുഷ്ഠാന കലകൾ;
ദൈനംദിന ജീവിതം: സംഭാഷണങ്ങൾ.
സാമൂഹികസാംസ്കാരിക വിനിമയങ്ങൾ: കൂട്ടായ്മകൾ, ആഘോഷങ്ങൾ.

 

Acknowledgement and citation

English: I wish to acknowledge with profound gratitude the Vishavan speakers for their tireless efforts and collaboration in this work, and their families for their warmth and support during my time in their settlements. I also thank Sree Krishna College, Guruvayur, and the Endangered Languages Documentation Programme (ELDP) for their institutional and financial support.
To refer to any data from the collection, please cite as follows:
Midhun.K. S., 2026. Documentation of Vishavan (Malankudi/Malayan) Language. Endangered Languages Archive. Handle: http://hdl.handle.net/2196/0859. Accessed on [insert date here].

നന്ദിയും ആധാരസൂചിയും

Malayalam (മലയാളം): ഈ ഗവേഷണ പ്രവർത്തനങ്ങളിൽ സഹകരിച്ച വിഷവൻ ഭാഷാസമൂഹത്തോടുള്ള നന്ദി രേഖപ്പെടുത്തുന്നു. കൂടാതെ, ഈ പ്രോജക്റ്റിന് ആവശ്യമായ സാമ്പത്തികവും ഔദ്യോഗികവുമായ പിന്തുണ നൽകിയ ഗുരുവായൂർ ശ്രീക്രിഷ്ണ കോളേജിനോടും എൻഡേഞ്ചേർഡ് ലാംഗ്വേജസ് ഡോക്യുമെന്റേഷൻ പ്രോഗ്രാമിനോടും (ELDP) ഞാൻ കടപ്പെട്ടിരിക്കുന്നു.

ഈ ശേഖരത്തിലെ വിവരങ്ങൾ ആധാരമായി ഉപയോഗിക്കുമ്പോൾ താഴെ പറയുന്ന രീതിയിൽ രേഖപ്പെടുത്തുക:

Midhun. K. S., 2026. Documentation of Vishavan (Malankudi) Language. Endangered Languages Archive. Handle: http://hdl.handle.net/2196/0859. സന്ദർശിച്ച തീയതി: [തീയതി ഇവിടെ ചേർക്കുക].

Click to access collection

Powered by Preservica
© Copyright 2025